ഇമാമിന്‍റെ ജൂണ്‍ വരെയുള്ള ഇയര്‍ പ്ലാനിലെ ആദ്യ ഫംഗ്ഷനു തുടക്കം കുറിച്ചു കൊണ്ടു പ്രമുഖ പ്രസംഗകന്‍ അഡ്വക്കറ്റ് ഫൈസല്‍ ബാബു ക്ലാസെടുത്തു. രണ്ടു മണിക്കൂറിലധികം നീണ്ടു നിന്ന ക്ലാസ് ഒരു ലക്ഷണമൊത്ത മോഡല്‍ പ്രസംഗമായികൂടി വിലയിരുത്തപ്പെട്ടു. ഇമാം സ്‌പീക്കേഴ്സ് ഫോറത്തിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട ഈ ക്ലാസില്‍ എട്ടോളം വാഫി കോളേജുകളിലെ തെരെഞ്ഞടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കുവാനവസരം ലഭിച്ചു.
വിദ്യാര്‍ഥികള്‍ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് ഓരോ ഗ്രൂപ്പിലും ഒരു മെമ്പര്‍ സഡന്‍ ചാന്‍സില്‍ പ്രസംഗം നടത്തുകയും മറ്റൊരു മെമ്പര്‍ നിരൂപിക്കുകയും ചെയ്തു. അവസാനം മുഴുവന്‍ ഓഡിയന്‍സിനും മുമ്പില്‍ 'ദാര്‍ശനിക' പ്രസംഗത്തിനു വേണ്ടി മൂന്നു പേര്‍ ക്ഷണിക്കപ്പെട്ടു. തക്കാളി, മുളക്, സോപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഷബീറലി,മിഥിലാജ്,ലത്വീഫ് കാട്ടൂര്‍ എന്നിവര്‍ ഒരു മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള പ്രസംഗങ്ങള്‍ ചെയ്തു. ആവേശകരമായ പദപ്രയോഗങ്ങള്‍ കൊണ്ടും വിവിധ പ്രഭാഷകരുടെ ആകര്‍ഷകമായ ശൈലികള്‍ പരിചയപ്പെടുത്തിയും ആസ്വാദ്യകരമായിരുന്ന ക്ലാസ് അവിചാരിതമായി മര്‍ക്കസില്‍ വന്ന അതിഥികള്‍ക്കു വഴി മാറിയപ്പോള്‍ സമയം 1 pm.